
പ്രഭാതത്തിന് പ്രതീക്ഷയായി
സായന്തനത്തിന് സംഗീതമായി
നീ എന്നില്‍ അണഞ്ഞിരുന്നു..
കാലത്തിന്റെ വികൃതികളില്‍
നീ എനിക്കു ഓര്‍മ്മകള്‍ മാത്രമായി
അനുരാഗമാം മലര്‍പ്പൊയ്കയില്‍
വിടരാതെപോയ പൂമൊട്ടുകള്‍
രാത്രിയുടെ വന്യസൌന്ദര്യങ്ങളില്‍
സ്വപ്നത്തിന് തേരിലേറി
നീ എന്നെത്തേടിയെത്തുന്നു...
കിനാവിന്റെ ജാലകപാളിയില്‍
ഒരു നിലാമഴയായി പെയ്തിറങ്ങുന്നു..
ഓര്‍മ്മകള്‍തന്‍ ബന്ധനത്തില്‍
ജീവിതത്തിന് ചതുരംഗക്കളികളില്‍
ഞാന്‍ വല്ലാതെ കാലിടറുന്നു...
പ്രണയിക്കുന്നൂ നിന്നെ ഞാന്‍
നീ എന്നുടെതല്ലെങ്കിലും..
പൂത്തുലയുക നീ എന്‍ മനസ്സില്‍
ഒരു കുറുഞ്ഞിപ്പൂവായെങ്കിലും...