
മാമാങ്കങ്ങള്‍ പുനര്‍ജ്ജനിക്കുന്നു
വാളെടുക്കാത്തവനും വാളാല്‍ മരിക്കും
ഈ പുതിയകാലത്തില്‍
നിയമങ്ങള്‍ പൊളിച്ചെഴുതുന്നു...
നേതാക്കള്‍തന്‍ ആഹ്വാനങ്ങള്‍
പെരുബ്ബറയായി മുഴങ്ങുന്നു..
ചെറുബാല്യം വിടാത്ത മനസ്സുകളില്‍
പകയുടെ കനലുകളെരിയുന്നു..
അരാഷ്ട്രീയത തണല്‍ വിരിക്കും
രാഷ്ട്രീയക്കളരികളില്‍
ചാവേറുകള്‍ മുഖം മിനുക്കുന്നു.
ജീവനായി പിടയുമീ
സുഹൃത്തിന് വിലാപം
രാത്രിയുടെ ചീവീടാകുന്നു..
കണ്ണീരിന്റെ കനല്‍ക്കാറ്റുപെയ്യുമീ
കണ്ണൂരിന്റെ ഇടനാഴികളില്‍
ശാന്തിയുടെ നിലാവെളിച്ചം
ദിവാസ്വപ്നമായി ഒടുങ്ങുന്നു...