കോടികള്‍ കഥപറയുബ്ബോള്‍
ഞങ്ങള്‍ നിശ്ശബ്ദരാകുന്നൂ...
പോരാട്ടം വെറും ഓര്‍മ്മയാകുന്നു
ചോരതിളക്കാറില്ലിപ്പോള്‍
നിസ്സംഗത ശീലമായിരിക്കുന്നു.
.മുഷ്ടി ചുരുട്ടാറില്ലിപ്പോള്‍
മുദ്രാവാക്യങ്ങള്‍ തൊണ്ടയില്‍ കുരുങ്ങുന്നു..
'വിട്ടുവീഴ്ചകള്‍' ഞങ്ങളും പഠിച്ചിരിക്കുന്നു
ഞങ്ങളുടെ വിലയേറിയ
ചില്ലറത്തുട്ടുകള്‍ ഒന്നുമല്ലെന്നറിയുന്നു..
രക്തസാക്ഷിസ്തൂപം ആവേശം കൊള്ളിക്കാറില്ലെങ്കിലും
ഇടനെഞ്ചില്‍ ഒരു വിങ്ങലാകുന്നു...