Monday, August 20, 2007

വിടരാതെപോയ പൂമൊട്ടുകള്‍


പ്രഭാതത്തിന്‍ പ്രതീക്ഷയായി
സായന്തനത്തിന്‍ സംഗീതമായി
നീ എന്നില്‍ അണഞ്ഞിരുന്നു..
കാലത്തിന്റെ വികൃതികളില്‍
‍നീ എനിക്കു ഓര്‍മ്മകള്‍ മാത്രമായി
അനുരാഗമാം മലര്‍‍പ്പൊയ്കയില്‍
‍വിടരാതെപോയ പൂമൊട്ടുകള്‍
‍രാത്രിയുടെ വന്യസൌന്ദര്യങ്ങളില്‍
സ്വപ്നത്തിന്‍ തേരിലേറി
നീ എന്നെത്തേടിയെത്തുന്നു...
കിനാവിന്റെ ജാലകപാളിയില്‍
ഒരു നിലാമഴയായി പെയ്തിറങ്ങുന്നു..
ഓര്‍മ്മകള്‍തന്‍ ബന്ധനത്തില്‍
ജീവിതത്തിന്‍ ചതുരംഗക്കളികളില്‍
‍ഞാന്‍ വല്ലാതെ കാലിടറുന്നു...
പ്രണയിക്കുന്നൂ നിന്നെ ഞാന്‍
‍നീ എന്നുടെതല്ലെങ്കിലും..
പൂത്തുലയുക നീ എന്‍ മനസ്സില്‍
ഒരു കുറുഞ്ഞിപ്പൂവായെങ്കിലും...

9 comments:

SHAN ALPY said...

ഇനിയും ഒരുപാട് എഴുതുക
മൊട്ടുകള്‍ താനെ വിടര്‍ന്നുകൊള്ളും
ആശംസകളോടെ
shan

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

realy good man

സസ്നേഹം , തെക്കന്‍ പദ്മനാഭദാസന്‍ said...
This comment has been removed by the author.
സസ്നേഹം , തെക്കന്‍ പദ്മനാഭദാസന്‍ said...

Thudarnnum ezhuthuka... bhavukangal

samurai(മരണം വരെ പോരാടുന്നവന്‍) said...

പ്രണയിക്കുന്നൂ നിന്നെ ഞാന്‍
‍നീ എന്നുടെതല്ലെങ്കിലും..
പൂത്തുലയുക നീ എന്‍ മനസ്സില്‍
ഒരു കുറുഞ്ഞിപ്പൂവായെങ്കിലും...manasiney sparsichha varikal valarey nannayittundu...

Unknown said...

vidarathe poya pomottukal... Nannayirikunnu... Iniyum orupadu ezhuthuka......

ash said...

നന്നായിട്ടുണ്ട് കവിത... മനസ്സിനെ കുത്തിക്കീറുന്ന ചില ഓര്‍മ്മകള്‍ നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കുന്നില്ല ... അത് കവിതയുടെ രൂപത്തില്‍ ജീവിതത്തെ മനോഹരമാക്കുന്നു... അത് എന്നും മനസ്സില്‍ കിടക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു.... ആശംസകള്‍ ...

asha said...

a touching poem

Marakkar said...

Nice