Saturday, November 17, 2007

കണ്ണൂരിന്റെ വിലാപം



മാമാങ്കങ്ങള്‍ പുനര്‍ജ്ജനിക്കുന്നു
വാളെടുക്കാത്തവനും വാളാല്‍ മരിക്കും
ഈ പുതിയകാലത്തില്‍
‍നിയമങ്ങള്‍ പൊളിച്ചെഴുതുന്നു...
നേതാക്കള്‍തന്‍ ആഹ്വാനങ്ങള്‍
‍പെരുബ്ബറയായി മുഴങ്ങുന്നു..
ചെറുബാല്യം വിടാത്ത മനസ്സുകളില്‍
‍പകയുടെ കനലുകളെരിയുന്നു..
അരാഷ്ട്രീയത തണല്‍ വിരിക്കും
രാഷ്ട്രീയക്കളരികളില്‍
‍ചാവേറുകള്‍ മുഖം മിനുക്കുന്നു.
ജീവനായി പിടയുമീ
സുഹൃത്തിന്‍ വിലാപം
രാത്രിയുടെ ചീവീടാകുന്നു..
കണ്ണീരിന്റെ കനല്‍ക്കാറ്റുപെയ്യുമീ
കണ്ണൂരിന്റെ ഇടനാഴികളില്‍
‍ശാന്തിയുടെ നിലാവെളിച്ചം
ദിവാസ്വപ്നമായി ഒടുങ്ങുന്നു...

17 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ലൊരു നാളേക്കു വേണ്ടിപ്രാര്‍ത്ഥിക്കാം

ദിലീപ് വിശ്വനാഥ് said...

കണ്ണീരിന്റെ കനല്‍ക്കാറ്റുപെയ്യുമീ
കണ്ണൂരിന്റെ ഇടനാഴികളില്‍
‍ശാന്തിയുടെ നിലാവെളിച്ചം
ദിവാസ്വപ്നമായി ഒടുങ്ങുന്നു...


തീഷ്ണമായ വരികള്‍.
ആ ചിത്രം വേദനിപ്പിച്ചു.

ഏ.ആര്‍. നജീം said...
This comment has been removed by the author.
ശ്രീലാല്‍ said...

പെരുമ്പറ, സുഹൃത്ത് - അക്ഷരത്തെറ്റുകള്‍ തിരുത്തൂ വിവേക്ജീ.

മൊഴി കീമാപ്പില്‍ ഹൃ എന്നെഴുതാന്‍ hr^ എന്നു ടൈപ്പു ചെയ്താല്‍ മതി.

-ആശംസകള്‍.
ശ്രീലാല്‍

ശ്രീലാല്‍ said...

ചിത്രം മനസ്സില്‍ തറഞ്ഞു നില്‍ക്കുന്നു...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്മക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ എപ്പോഴുമുണ്ടാകട്ടെ..അശാന്തി പര്‍വ്വം അവസാ‍നിക്കട്ടെ..!!

chithrakaran ചിത്രകാരന്‍ said...

ചാവ്വേറുകള്‍ അസമത്വത്തിന്റെയും,അടിച്ചമര്‍ത്തലുകളുടേയും.. അസംതൃപ്തമായ തീനാളാങ്ങളാണ് അവരെ ഉപയോഗപ്പെടുത്തി രാജ്യം ഭരിക്കാമെന്നത് രാഷ്ട്രീയ കച്ചവടക്കാരുടെ മനുഷ്യത്വമില്ലാത്ത വിപണനതന്ത്രവും.

വേണു venu said...

ശാന്തിയുടെ നിലാവെളിച്ചം
ദിവാസ്വപ്നമായി ഒടുങ്ങുന്നു...

ദിവാസ്വപ്നമായി ഒടുങ്ങാതിരിക്കട്ടെ.!

Anonymous said...

ബോംബ് പോലിസ് സ്റ്റേഷനിലുണ്ടാക്കുംന്ന് പറഞ്ഞ പാറ്ട്ടിയാണ്‍ കണ്ണൂരിനെ കലുഷിതമാകുന്നത് അത് തിരിച്ച്റിയാത്തിടത്തോളംകാലം കണ്ണൂരിലിതൊക്കെ സംഭവിക്കും. കവിതയെഴുതിയിട്ടൊന്നും കാര്യമില്ല(ഞാനുമൊരു കണ്ണൂരാന്)

വയനാടന്‍ said...

കണ്ണൂരില് ശാന്തിയുടെ നിലാവെളിച്ചം
എപ്പോഴുമുണ്ടാകട്ടെ

താങ്കളുടെ ചിന്തകള്‍ കൊള്ളാം നല്ല ആശയം.
ഇനിയും എഴുതുക.

Unknown said...


prathikarikku iniyum ithupole nalla kavithakaliloode.... ella kavithakalum kandu. pratheekshayude prabhathangal varunnundennariyumbole .....santhosham .othiri.... othiriyothiri....

Unknown said...

ഞാന്‍ ഈ കവിത എഴുതാന്‍ ഒരു കാരണമുണ്ട്.....ഈ അടുത്തകാലത്ത് എന്റെ അയല്‍‌വാസിയായ ഒരു പാര്‍ട്ടിപ്രവര്‍ത്തകന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു...ആ ഞെട്ടലില്‍ നിന്നാണ് ഞാന്‍ ഇങനെയൊരു കവിത എഴുതിയത്......

Unknown said...

പ്രിയപ്പെട്ട ശ്രീലാല്‍...താങ്കള്‍ പറഞ കാര്യം ഞാന്‍ ശരിയാക്കിയിട്ടുണ്ട്...

Anonymous said...

Gostei muito desse post e seu blog é muito interessante, vou passar por aqui sempre =) Depois dá uma passada lá no meu site, que é sobre o CresceNet, espero que goste. O endereço dele é http://www.provedorcrescenet.com . Um abraço.

kariyilayum mannakkattayum said...

nannayirikkunnu

Unknown said...

vivek........
nalla kavitha.......oru kannurkaarante(especilly tly)dukham eniku manasilaakum...karanam njaanum oru tlykaaran aaaythu kondu..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്നായിരിക്കുന്നു ഈ കവിത.

കൂടെ വായിക്കാനായി എന്റെ രണ്ടു കവിതകള്‍

കണ്ണൂര്‍

ചുവപ്പ്