
മഴയുടെ കരസ്പര്‍ശം
ഇവര്‍ കളിക്കൂട്ടുകാര്‍
ഇണങ്ങിയും പിണങ്ങിയും
ഇവര്‍ തീര്‍ക്കുന്നതോ
നിറവാര്‍ന്ന സ്നേഹസൗഹ്രദങ്ങള്‍..
പൊട്ടിച്ചിരിയായുയരും ഇടിനാദവും
കലഹിച്ചുപെയ്യും പേമാരിയും
സൗഹൃദത്തിന് അകക്കാഴ്ചകള്‍..
ഇവരുടെ കൊച്ചുപിണക്കങ്ങള്‍
മര്‍ത്യനില്‍ ഉണര്‍ത്തുന്നതോ
ഒരുപാടു വിഹ്വലതകള്‍..
പിറന്നഭൂവിനെ കുത്തിനോവിക്കും
മനുഷ്യന് തിരിച്ചറിയുമോ
ഇണപിരിയാത്ത സ്നേഹബന്ധങ്ങള്‍..