Wednesday, February 20, 2008

ഓര്‍മ്മകള്‍..

ആരോ പാടാന്‍ മറന്നുപോയ പാട്ടിന്റെ
അവസാനവരികളായി ഞാനും നീയും...
മോഹമാം ശലഭങ്ങള്‍ നമ്മെവിട്ടകന്നുപോയി
മനസ്സിന്റെ കോണുകളിലെവിടെയോ
ഒരു വിതുബ്ബലായി നീയെന്ന ഓര്‍മ്മ
എന്റെ ആ ക്ഷുഭിതയൗവ്വനം
യാന്ത്രികതയുടെ സുഖം നുകരുന്നു...
ആത്മാവില്ലാത്ത ജീവിതം...
എരിഞ്ഞുതീരുന്ന ജീവിതത്തിനിടയിലും
എരിയുവാന്‍ മടിക്കുന്ന ഓര്‍മ്മകള്‍
ഹൃദയപുസ്തകത്തിലെ താളുകളില്‍
ചിതലരിച്ച ഓര്‍മ്മകള്‍..
ഈ മനോഹരങ്ങളാം രമ്യഹര്‍മ്മങ്ങള്‍ക്കിടയില്‍
ജീവിക്കുവാന്‍ മറന്നുപോയവര്‍ക്കിടയില്‍
മരവിച്ച മനസ്സുമായി ഞാനും..
എന്റെ ഇരുണ്ടജീവിതത്തില്‍
പാറിവന്ന മിന്നാമിനുങ്ങായിരുന്നു നീ
വരുണ്ടുണങ്ങിയ മനസ്സില്‍
പെയ്തിറങ്ങിയ മഴയായിരുന്നു നീ..
ഓര്‍മ്മകള്‍ തളിരിടുമീ രാത്രികളില്‍
ഞാനും നീയും മാത്രമാകുന്നു..
ഹൃദയതംബുരു മീട്ടി നീഎന്നെ പാടി ഉറക്കുന്നു...
ഓര്‍മ്മകള്‍ മധുരമാം ഓര്‍മ്മകള്‍
ജീവിതത്തിന്‍ മരുപ്പച്ചകള്‍...