
അവസാനവരികളായി ഞാനും നീയും...
മോഹമാം ശലഭങ്ങള്‍ നമ്മെവിട്ടകന്നുപോയി
മനസ്സിന്റെ കോണുകളിലെവിടെയോ
ഒരു വിതുബ്ബലായി നീയെന്ന ഓര്‍മ്മ
എന്റെ ആ ക്ഷുഭിതയൗവ്വനം
യാന്ത്രികതയുടെ സുഖം നുകരുന്നു...
ആത്മാവില്ലാത്ത ജീവിതം...
എരിഞ്ഞുതീരുന്ന ജീവിതത്തിനിടയിലും
എരിയുവാന്‍ മടിക്കുന്ന ഓര്‍മ്മകള്‍
ഹൃദയപുസ്തകത്തിലെ താളുകളില്‍
ചിതലരിച്ച ഓര്‍മ്മകള്‍..
ഈ മനോഹരങ്ങളാം രമ്യഹര്‍മ്മങ്ങള്‍ക്കിടയില്‍
ജീവിക്കുവാന്‍ മറന്നുപോയവര്‍ക്കിടയില്‍
മരവിച്ച മനസ്സുമായി ഞാനും..
എന്റെ ഇരുണ്ടജീവിതത്തില്‍
പാറിവന്ന മിന്നാമിനുങ്ങായിരുന്നു നീ
വരുണ്ടുണങ്ങിയ മനസ്സില്‍
പെയ്തിറങ്ങിയ മഴയായിരുന്നു നീ..
ഓര്‍മ്മകള്‍ തളിരിടുമീ രാത്രികളില്‍
ഞാനും നീയും മാത്രമാകുന്നു..
ഹൃദയതംബുരു മീട്ടി നീഎന്നെ പാടി ഉറക്കുന്നു...
ഓര്‍മ്മകള്‍ മധുരമാം ഓര്‍മ്മകള്‍
ജീവിതത്തിന് മരുപ്പച്ചകള്‍...
19 comments:
മരുപ്പച്ചകള്‍
മനസ്സിനു കുളിരേകട്ടെ,
നല്ല വരികള്‍
ശരിയാണ്.. ഓര്‍മകള്‍ മരുപ്പച്ചകള്‍ തന്നെയാണ്.. മരീചികകളല്ലാത്ത മരുപ്പച്ചകള്‍ ഇനിയും ഉണ്ടാകട്ടേ..
“എരിഞ്ഞുതീരുന്ന
ജീവിതത്തിനിടയിലും
എരിയുവാന്‍ മടിക്കുന്ന
ഓര്‍മ്മകള്‍ ”......
അതെ!ഒരു വലിയ സത്യം
വളരെ ലളിതമായ് പറഞ്ഞു .
നല്ലവരികള്‍ ..
തുടര്‍ന്നും എഴുതുകാ ...
ഭാവുകങ്ങള്‍ നേരുന്നു....
എരിയുവാന്‍ മടിക്കുന്ന
ഓര്‍മ്മകളുമായി എരിഞ്ഞുതീരുന്ന
ജീവിതത്തിന്നിടയിലും മരുപ്പച്ചകള്‍ ഉണ്ടാകട്ടേ സുഹൃത്തേ..
ഓര്‍മ്മകള്‍ നഷ്ടപ്പെട്ട ജീവിതം
മരണത്തേക്കാള്‍ ഭയാനകമാണ`.
നല്ല വരികള്‍
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the TV de LCD, I hope you enjoy. The address is http://tv-lcd.blogspot.com. A hug.
നല്ല വരികള്‍
കവിത ഇഷ്ടമായി.ആശംസകള്‍
janmasukrutham
oarmmakal nannaayittundu tto
എരിഞ്ഞുതീരുന്ന ജീവിതത്തിനിടയിലും
എരിയുവാന്‍ മടിക്കുന്ന ഓര്‍മ്മകള്‍
നല്ല വരികള്‍
നന്നായിരിക്കുന്നു ഈ കവിതയും
അതിമനോഹരമായ വരികള്‍..ഭാവുകങ്ങള്‍..
ee kavithayile oro varikalilum jeevan thudikunnu...oru aathmavinte theghal kelkam..olichu vacha kanneer thulikal nighalku athil kaanam..
പഴയൊരു പാട്ടിന്റെ വരികളാണ് മനസ്സില്‍ വരുന്നത്..."ഹൃദയം കൊണ്ടെഴുതിയ കവിത ഹൃധയാംരിതം അതിന് ഭാഷ.."സഹോദരന്റെ കവിതകള്‍ ഹൃദയത്തിന്റെ ഭാഷയിലുല്ലതാണ്...കൃത്രിമ സൃഷ്ടികളല്ല...ഓര്‍മകളുടെ മരുപച്ച..നന്നായിട്ടുണ്ട്...really nostalgic...!!
“എരിഞ്ഞുതീരുന്ന
ജീവിതത്തിനിടയിലും
എരിയുവാന്‍ മടിക്കുന്ന
ഓര്‍മ്മകള്‍ ”......
ലളിതമാണെങ്കിലും ഒരു ജീവിത സത്യത്തെ അനാവരണം ചെയ്തിരിക്കുന്നു... കവിക്ക് ഭാവുകങ്ങള്‍...!
"ഓര്‍മ്മകള്‍ തളിരിടുമീ രാത്രികളില്‍
ഞാനും നീയും മാത്രമാകുന്നു.."
"ഓര്‍മ്മകള്‍ മധുരമാം ഓര്‍മ്മകള്‍
ജീവിതത്തിന് മരുപ്പച്ചകള്‍.."
ഓര്‍മ്മകള്‍ എന്നും ഉണ്ടായിരിക്കെട്ടെ..
നല്ല വരികള്‍..
നല്ല കവിത....
ചിതലരിച്ചെന്ന് നിനച്ച എൻ ഓർമ്മകളെ..
ചികഞ്ഞടുക്കാൻ ഒരു ശ്രമം നടത്തവെ..
ചിലതെല്ലാം മാഞ്ഞുപോയെങ്കിലും..
ചിലതിനെല്ലാം മഴവില്ലഴകാണു....
Post a Comment