ക്ഷുഭിതയൗവ്വനം ഓര്‍മ്മയാകുന്നുവോ?
നിസ്സംഗതയ്ക്കാണിന്നേറെ പ്രിയം
ശ്വസനചക്രത്തിന്‍ കളരിയില്‍
ജീവനകലകള്‍ ഉരുത്തിരിയുന്നു..
ആയുധമില്ലാതെ കീഴടക്കുവാന്‍
പടിഞ്ഞാറിന്റെ പുതിയ തന്ത്രങ്ങള്‍
വൈദേശികത്വം തെളിക്കും വഴിയില്‍
പുതുയൗവ്വനം യാത്രയാകുന്നുവോ??
പൊരുതാതെ കീഴടക്കുവാന്‍
മെനഞ്ഞടുക്കപ്പെടും 'ചുണ'ക്കുട്ടികള്‍
ശാന്തിതേടും യാത്രകള്‍
അറവുശാലയിലേക്കാകുമോ??
വികാരമില്ലാത്ത മനുഷ്യന്‍
കീഴടക്കാന്‍ എന്തെളുപ്പം..