
ഉന്മാദമേ ഞാന്‍ നിന്നെ പ്രണയിക്കുന്നു
വിഷാദത്തിന്റെ കനലുകളില്‍
നീ മഴയായി ഒഴുകുക.
ഓര്‍മ്മയുടെ കവാടങ്ങളില്‍
മറവിയുടെ ബന്ധനങ്ങള്‍ തീര്‍ക്കുക
പ്രണയ പുഷ്പങ്ങള്‍ നീ പറിച്ചെടുക്കുക
എന്റെ ഹ്രദയം ശൂന്യമാക്കുക.
കണ്ണുനീരില്‍ അട്ടഹാസത്തിന്റെ
ഓളങ്ങള്‍ തീര്‍ക്കുക.
ഉന്മാദമേ ഞാന്‍ നിന്നെ പ്രണയിക്കുന്നു..
മസ്തിഷ്കങ്ങളില്‍ അന്ധകാരത്തിന്റെ
വെളിച്ചം പകരൂ..
നഷ്ടസ്വപ്നങ്ങളുടെ താഴ്വാരങ്ങളില് നിന്നും
മിഥ്യയുടെ പുല്‍മേടുകളിലേക്ക്
നീ എന്നെ യാത്രയാക്കൂ..
നീ തീര്‍ത്ത സ്വാതന്ത്ര്യത്തില്‍
എന്റെ പൊയ് മുഖങ്ങള്‍
ഞാന്‍ അഴിച്ചുവെയ്ക്കും
2 comments:
Nannaayirikkunnnu..
excited???
Post a Comment