
മരണത്തിന്നു പലമുഖങ്ങള്‍
ശത്രുസംഹാരത്തില്‍ നിറഞ്ഞാഹ്ലാദിക്കും
ജേതാവിന് ക്രൂരമാം മുഖം
ഘാതകന്നു മുന്നില്‍ തെളിയും
പീഡിതന്റെ ആര്‍ദ്രമാം മുഖം
തൂക്കുമരത്തില്‍ പൊട്ടിച്ചിരിക്കും
യോദ്ധാവിന് ധീരമാം മുഖം
ഓര്‍ക്കാപ്പുറത്തെത്തും മരണത്തിന്
സരസമാം മുഖം
ഉള്ളില്‍ ചിരിച്ചും പുറത്തു കരഞ്ഞും
കാപട്യത്തിന് പൊയ്മുഖങ്ങളും..
ഹതാശയന്നു പ്രതീക്ഷതീര്‍ക്കും
മരണത്തിന് വേറിട്ട മുഖവും..